ആഭരണ പ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. 8185 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണ വില. 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളിൽ ഉണ്ടായത്. അതേസമയം വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. 110 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.

Description: Relief for jewelry lovers; gold prices in the state have decreased today