മുണ്ടകൈ ചൂരൽമല പുനരധിവാസത്തിന് പദ്ധതി, സർക്കാർ ജീവനക്കാർക്ക് ആശ്വാസം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മെട്രോപൊളിറ്റന്‍ പ്ലാന്‍; കേരള ബജറ്റ് അവതരിപ്പിച്ചു


തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബഡ്ജറ്റില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നഗരവികസനത്തിന് നിരവധി പദ്ധതികള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വര്‍ഷങ്ങളിര്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തം ബജറ്റ് പ്രഖ്യാപനത്തില്‍ പ്രാധാന്യത്തോടെ പരിഗണിച്ചു. കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് യാതൊരു സഹായവും അനുവദിച്ചില്ല, എന്നാല്‍ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 750 കോടി രൂപയുടെ ആദ്യ ഘട്ട പദ്ധതി. അധികമായി ആവശ്യമായ ഫണ്ട് അനുവദിക്കും. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും.

മറ്റ് വികസന പദ്ധതികള്‍

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.


പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.


തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും.


കേരളത്തിലെ 150 പാലങ്ങളുടെ നിര്‍മാണ് ഉടന്‍ പൂര്‍ത്തിയാക്കും.


വിദേശവിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.


ലൈഫ് പദ്ധതിക്ക് 1160 കോടി
നിക്ഷേപകര്‍ക്ക് ഭൂമി ഉറപ്പാക്കും.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി.


കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
ഹെല്‍ത്ത് ടൂറിസത്തിന് 50 കോടി.

തീരദേശ പാക്കേജിന് 75 കോടി,
മത്സ്യബന്ധന മേഖലയ്ക്ക് 295 കോടി രൂപ.

2025 അവസാനത്തോടെ ദേശീയ പാത യാഥാര്‍ത്ഥ്യമാകും

ആരോഗ്യമേഖലയ്ക്ക് 10431.73 കോടി

മുതിർന്ന പൗരന്മാർക്ക് സംരംഭം തുടങ്ങാൻ 5 കോടി

ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി

എംടിക്ക് സ്മാരകം
തിരൂർ തുഞ്ചൻപറമ്പിൽ പഠനകേന്ദ്രം നിർമ്മിക്കും

വന്യജീവി ആക്രമണം പ്രത്യേക പാക്കേജ്
പ്ലാൻ തുകയ്ക്ക് പുറമെ 50 കോടി

റീബില്‍ഡ് കേരള
8702.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി

കെ ഹോം,
ആൾതാമസമില്ലാത്ത വീടുകൾ ടൂറിസത്തിന് വേണ്ടി ഏറ്റെടുക്കും.
ലോക മാതൃക കടമെടുത്ത് ചെറിയ ചെലവിൽ താമസം ഒരുക്കും.

20 കോടിയുടെ സഹകരണ ഭവന പദ്ധതി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്‍റെ കേന്ദ്രങ്ങള്‍
ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ

തീരദേശ ഹൈവേയുടെ പാതയോരത്ത് നിക്ഷേപം.
തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും.

ഹോട്ടലുകൾ നിർമ്മിക്കാൻ വായ്പ
50 കോടി രൂപ വരെ കെഎഫ്സി വഴി വായ്പ് നൽകും.

ഉള്‍നാടന്‍ ജലഗതാഗതം പുനരുജ്ജീവിപ്പിക്കും.
500 കോടി രൂപ കിഫ്ബി വഴി അനുവദിക്കും.

കൊല്ലത്ത് IT പാർക്ക്

റോഡുകൾക്ക് 3061 കോടി

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി
15980.41 കോടി രൂപയാണ് പുതിയ വിഹിതം

കാരുണ്യ പദ്ധതിക്ക് 700 കോടി

ലൈഫ് പദ്ധതി
ഒരു ലക്ഷം വീടുകൾ കൂടി പൂർത്തിയാക്കും
1160 കോടി

സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയിലെ അനർഹരെ കണ്ടെത്തും
തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ്

കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോ പൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റി
നഗരവത്ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കും
അര്‍ബന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും

തിരുവനന്തപുരം മെട്രോ
പ്രാരംഭ നടപടികൾ ഈ വർഷം തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് കൈത്താങ്ങ്
മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി

ജീവനക്കാരുടെ DA ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി

സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം

സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി

Summary: Plan for rehabilitation of Mundakai Churalmala, relief for government employees, Thiruvananthapuram, Kozhikode, Kochi Metropolitan Plan; Kerala budget was presented