കാടും ഇടവഴികളും നീര്‍ച്ചാലുകളും, മുതുകാടിന്റെ ഗ്രാമ ഭംഗി പ്രേക്ഷകരിലേക്കെത്തിച്ച് ‘പടച്ചോന്റെ കഥകള്‍’; ചക്കിട്ടപാറക്കാരന്‍ ജിന്റോ തോമസിന്റെ പുതിയ ചിത്രത്തിലെ ഗാനം കാണാം


ചക്കിട്ടപാറ: പച്ചപ്പും ഹരിതാഭവും നിറഞ്ഞ ചക്കിട്ടപാറയുടെ സൗന്ദര്യം പ്രേക്ഷകരിലേക്കെത്തുന്നു. പടച്ചോന്റെ കഥകള്‍ എന്ന ആന്തോളജി സിനിമയിലാണ് ചക്കിട്ടപാറ നിറഞ്ഞു നില്‍ക്കുന്നത്. പേരാമ്പ്ര പ്ലാന്റേഷനിലും പരിസരങ്ങളിലും പെരുവണ്ണാമുഴിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ചിത്രത്തില്‍ മുതുകാടിന്റെ ഗ്രാമ ഭംഗി വിളിച്ചോതുന്ന സിനിമ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ കതിരോടൊപ്പം എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രതിലിപി ഫിലിം മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. അഖില്‍ ജി ബാബുവിന്റെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കിയത്.

ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷര ഷിനു സെബിന്‍ ബോസ് എന്നിവരുടെ കഥയില്‍ വിഷ്ണു മോഹനനാണ് തിരക്കഥ ഒരുക്കിയത്. നിഷ സാരംഗ്, ഡാവിഞ്ചി, ജിയോ ബേബി, വിജിലേഷ്, ശ്രീജിത്ത് കൈവേലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചന്തു മേപ്പയൂരാണ് ക്യാമറ.റിനീഷ് മുതുകാട് പ്രൊഡക്ഷന്‍ കണ്‍ട്രോളറും മ്യൂസിക് സാന്റിയും എഡിറ്റിംഗ് പ്രഹ്ലാദ് പുത്തഞ്ചേരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Summary: released Kathironodoppam – Video Song in padachontey kadhakal directed by jinto thomas