‘വേടരെ നീയൊരു രക്തസാക്ഷി’; കീഴൽ സ്കൂൾ അധ്യാപകൻ സുജേന്ദ്ര ഘോഷിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു


വടകര: കീഴൽ ദേവീ വിലാസം യു.പി സ്കൂൾ അധ്യാപകൻ സുജേന്ദ്ര ഘോഷിൻ്റെ പ്രഥമ കവിതാ സമാഹാരമായ ‘വേടരെ നീയൊരു രക്തസാക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കീഴൽ ദേവി വിലാസം യു.പി സ്കൂളിൽ വെച്ചുനടന്ന പരിപാടിയിൽ സാഹിത്യകാരൻ പി കെ പാറക്കടവ് ആർ.ബാലറാമിന് നൽകി പുസ്തക പ്രകാശനം നടത്തി.

ചടങ്ങിൽ സുധീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. മുപ്പത് കവിതകൾ അടങ്ങിയ പുസ്തകത്തിൻ്റ പ്രസാധകർ സാഹിത്യ പബ്ലിക്കേഷൻസാണ്. ഇബ്രാഹിം തിക്കോടി, റീഷ്മ.പി പുത്തൂർ, പി.പ്രശാന്ത് കുമാർ, പി.പി.പ്രഭാകരൻ, എൻ.കെ. ബാലകൃഷ്ണൻ, സി.പി.ബിജു പ്രസാദ്, അരിക്കോത്ത് രാജൻ, ഒ.പി.ചന്ദ്രൻ, രഞ്ജിത്ത് പണിക്കർ എന്നിവർ സംസാരിച്ചു. സന്തോഷ് കൂറിയത്താഴ സ്വാഗതവും സുജേന്ദ്ര ഘോഷ് നന്ദിയും പറഞ്ഞു.