വടകരയില്‍ എം.സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തക പ്രകാശനവും അനുസ്മരണവും സംഘടിപ്പിച്ചു


വടകര: എഴുത്തുകാരന്‍ എം സുധാകരന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ പുസ്തകപ്രകാശനവും എം സുധാകരന്‍ അനുസ്മരണവും സംഘടിപ്പിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ കെ.വി സജയിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

‘എം സുധാകരന്റെ കഥാപ്രപഞ്ചം’ എന്ന വിഷയത്തില്‍ വി.ആര്‍ സുധീഷ് പ്രഭാഷണം നടത്തി. അനുസ്മരണ സമിതി ചെയര്‍മാന്‍ ടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ.ടി ദിനേശന്‍ പുസ്തക പരിചയം നടത്തി. ശിവദാസ് പുറമേരി, പി.ഹരീന്ദ്രനാഥ്, ആര്‍.ബാലറാം, ടി.രാജന്‍, ഡോ.ചെറുവാച്ചേരി രാധാകൃഷ്ണന്‍, പി.എസ് ബിന്ദുമോള്‍, പ്രതാപ് മോണാലിസ എന്നിവര്‍ സംസാരിച്ചു.