വടകരയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം; 4.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി


വടകര: വടകര നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി കെ.കെ.രമ എംഎൽഎ. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ 1000 കോടി രൂപയുടെ പ്രവൃത്തികൾ വകയിരുത്തിയിരുന്നു. ഇതിൽ നിർദ്ദേശിച്ച 20 ഓളം റോഡുകളുടെ പുനരുദ്ധാരണത്തിനാണ് 4.36 കോടി രൂപ അനുവദിച്ചുകിട്ടിയതെന്ന് എം എൽ എ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ നിർമാണ നവീകരണ പ്രവൃത്തികളാണ് ഇതുവഴി സാധ്യമാകാൻ പോകുന്നത്. വൈകാതെ മറ്റു സാങ്കേതിക നടപടികൾ ത്വരിതപ്പെടുത്തി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

Description: Rehabilitation of rural roads in Vadakara; Administrative approval for works worth Rs.4.36 crore