മഴ ശക്തമായി തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണണമെന്ന് നിര്‍ദ്ദേശം


പേരാമ്പ്ര: വടക്കന്‍ മേഖലകളില്‍ മഴ കണക്കുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ കാണണമെന്നും അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അത്തരം സാഹചര്യമുണ്ടായാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടാം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയാല്‍ ഗതാഗതസൗകര്യം തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകാന്‍ ശ്രമിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്.

കക്കയം മേഖലകളില്‍ ഉരുള്‍പൊട്ടല്‍, വെള്ളം കയറല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 30 കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയിലെ ബീച്ചുകളിലും ഹൈഡല്‍ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണവു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

summery: red alert and special warring in kozhikode district because of heavy rain continued. and also exist red alert