ലാബ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൈക്രോബയോളജി / ബയോടെക്നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം.

ഫീല്‍ഡില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2383780.

Summary: Recruitment to the post of Lab Assistant; Let’s see in detail