നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂറിറ്റി ജീവനക്കാരുടെ നിയമനം; യു.ഡി.എഫ് പ്രചരണം അടിസ്ഥാന രഹിതമെന്ന് തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വനജ
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ പറഞ്ഞു. ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ പ്രേരിതമാണ്. നാദാപുരം താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി വഴി നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർ വർഷങ്ങളായി അവിടെ തൊഴിൽ ചെയ്യുന്നവരാണ്.
കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് ഇവർക്ക് തുടരുവാൻ എച്ച്.എം.സി അനുവാദം കൊടുത്ത് വരികയായിരുന്നു. ഇവർക്ക് തുടർന്നും അംഗീകാരം കൊടുക്കാൻ ഐക്യകണ്ഠേന കഴിഞ്ഞ എച്ച്.എം.സി തീരുമാനിക്കുകയും ഇവരുടെ സേവനം ആശുപത്രിയുടെ പ്രവർത്തനത്തിന് വലിയ സംഭാവനയാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ഇവർക്ക് പ്രത്യേക പരിഗണന നൽകി ഇവരെ നിലനിർത്താൻ ജില്ല മെഡിക്കൽ ഓഫീസറെ കാണാനും ഐക്യകണ്ഠേന എടുത്ത തീരുമാനം മെഡിക്കൽ ഓഫീസർക്ക് നൽകാനും തീരുമാനിക്കുകയായിരുന്നു.
മുസ്ലിം ലീഗിന്റെ പ്രതിനിധിയടക്കം ജില്ല മെഡിക്കൽ ഓഫീസറെ സന്ദർശിക്കാൻ കൂടെ ഉണ്ടായിരുന്നതായി പ്രസിഡണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും രോഗികൾ പരാതി പറഞ്ഞതിനെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാരരെ താത്കാലികമായി ജോലിക്ക് നിയോഗിച്ചത്. വിമുക്ത ഭടൻമാരുടെ പരാതി നിലനിൽക്കുന്ന തിനാലാണ് സെക്യൂരിറ്റി ഇൻ്റർവ്യൂ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ കഴിയാത്തത്.
ഇതൊക്കൊ അറിയാവുന്ന
നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ സുഖമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതരത്തിൽ ഇത്തരം തെറ്റായ പ്രചരണങ്ങൾ നടത്തി വരുന്നത്. ആശുപത്രിയുടെ ചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സൂപ്രണ്ടിനെ നിർദ്ദേശിക്കുയാണ് ചെയ്തതെന്നും മറ്റുള്ള പ്രചരണങ്ങൾ വാസ്തവ വിരുദ്ധ മാണെണും ബ്ലോക്ക് പ്രസിഡൻ്റ് കെ.പി വനജ പ്രസ്ഥാനയിൽ പറഞ്ഞു.
Summary: Recruitment of Security Staff at Nadapuram Taluk Hospital; Thaneri Block President KP Vanaja said that the UDF propaganda is baseless