നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; അറിയാം വിശദമായി


വടകര: നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേക്ക് സൈക്കോളജി അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0496-2995150.