ജില്ലയില്‍ നഴ്‌സിംഗ് അപ്രന്റീസ്, പാരാമെഡിക്കൽ അപ്രന്റീസ് നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നീ സ്ഥാപനങ്ങളിൽ നഴ്‌സിംഗ് (ബി എസ് സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ അപ്രന്റീസ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: നഴ്‌സിംഗ് അപ്രന്റീസ്: ബി എസ് സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് (ജിഎൻഎം). ഓണറേറിയം: ബി എസ് സി നഴ്‌സിംഗ്- പ്രതിമാസം 18000 രൂപ, ജനറൽ നഴ്‌സിംഗ് (ജിഎൻഎം)-15000 രൂപ.

പാരാമെഡിക്കൽ അപ്രന്റീസ്
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്‌സുകൾ പാസ്സായിരിക്കണം. (ഒപ്റ്റോമിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ)
ഓണറേറിയം: 12000 രൂപ (പ്രതിമാസം). പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വർഷം. യോഗ്യത കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിക്കുന്നതല്ല.
ഉദ്യോഗാർത്ഥികൾ മാർച്ച് 11 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2370379, 2370657.
Description: Recruitment of Nursing Apprentices and Paramedical Apprentices in the district