റേഷന്‍ അരിയ്ക്ക് വിലകൂടും; നാല് രൂപയില്‍ നിന്ന് ആറ്‌ രൂപയാക്കണമെന്ന് ശുപാര്‍ശ


തിരുവനന്തപുരം: റേഷന്‍ അരിക്ക് വിലകൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് നീക്കം. നീല റേഷന്‍കാര്‍ഡ് നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അരിയുടെ വിലയിലാണ് വര്‍ധന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് ശുപാര്‍ശ. മൂന്നംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി.
സംസ്ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകളും പൂട്ടാന്‍ സമിതി നിര്‍ദേശം നല്‍കി.

ഒരു റേഷന്‍ കടയില്‍ പരമാവധി 800 റേഷന്‍ കാര്‍ഡ് മാത്രം മതിയെന്നും പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നുമാണ് മറ്റൊരു ശുപാര്‍ശ. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

Summary: Recommendation to increase the price of ration rice.