ജി.എൽ.പി.സ്കൂൾ കുന്നശ്ശേരിയിൽ വായന വാരാചാരണം; സ്കൂളിൽ അമ്മ വായന പദ്ധതിക്കും തുടക്കമായി


പാലേരി: കുന്നശ്ശേരി ജി.എൽ.പി.സ്കൂളിൽ വായന വാരാചാരണത്തിന് തുടക്കമായി. പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ അമ്മ വായന എന്ന പദ്ധതിയും ആരംഭിച്ചു. വായന വാരാചരണം പി.ടി.എ പ്രസിഡണ്ട് രാഗിഷ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.ചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ അജീഷ് എ.കെ., അബ്ദുൽ കരീം, രത്നവല്ലി, അനിത സുനിഷ, അഞ്ജുഷ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ ദിവ്യാ ചന്ദ്രൻ സ്വാഗതവും അഷറഫ് കെ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.