പുതുമോടിയില്‍ ചെങ്കോട്ടക്കൊല്ലി അംഗന്‍വാടി; നവീകരിച്ച കെട്ടിടം കുട്ടികള്‍ക്കായ് തുറന്നു


ചക്കിട്ടപ്പാറ: ചക്കിട്ടയിലെ ചെങ്കോട്ടക്കൊല്ലിയില്‍ നവീകരിച്ച അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ അംഗനവാടി ഒരുക്കിയിരിക്കുന്നത്.

അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജേഷ് തറവട്ടത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു വത്സന്‍, ബിന്ദു സജി, ആലീസ് ടീച്ചര്‍ എന്നിവരും രജനി സുരേന്ദ്രന്‍, വത്സമ്മ എം.ഡി, സിസിലി കൊമ്മറ്റം, കെ.എസ് സൂരജ് എന്നിവരും ആശംസ അറിയിച്ചു സംസാരിച്ചു.