ഇനി കാലതാമസമില്ല; വാഹനങ്ങൾക്ക് ആർ.സി ബുക്കുകൾ വേഗത്തിൽ ലഭ്യമാക്കും
തിരുവനന്തപുരം: ആർ.സി,ബുക്കുകൾ വേഗത്തിൽ ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനങ്ങൾക്ക് ആർ.സി ബുക്കുകൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട് കെപി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
19 /9 /2024 വരെ ആർ.സി. പ്രിൻറ് ചെയ്തു നൽകുന്നതിന് ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കിയിട്ടുള്ളതായും, 20/ 9 /2024 മുതൽ ഡിജിറ്റൽ ആർസി (DYRC)നിലവിൽ വന്ന 1/3/2025 വരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനുള്ളതായും ,ആയത് അടിയന്തിരമായി പ്രിൻറ് ചെയ്തു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.1/3/2025 മുതൽ ആർ സി ബുക്ക് പ്രിൻറ് ചെയ്തു നൽകുന്ന രീതി നിർത്തലാക്കി. ഡിജിറ്റൽ ആർ സി നിലവിൽ വന്നിട്ടുണ്ട്. അതിനാൽ ഇതുവഴി പൊതുജനങ്ങൾക്ക് സ്വന്തമായി ആർസി ബുക്ക് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം എന്നും മന്ത്രി വ്യക്തമാക്കി.

Description: RC books for vehicles will be made available quickly