”വീണ്ടും നോട്ടുനിരോധനം” രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു


ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ നിരോധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. നിലവില്‍ കൈവശമുള്ള 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍.ബി.ഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.