രണ്ടര ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി; കുറ്റ്യാടി ഫൗറ ഫൗണ്ടേഷന്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ഉപകരണങ്ങള്‍ നല്‍കിയത്


കുറ്റ്യാടി: കുറ്റ്യാടി ഫൗറ ഫൗണ്ടേഷന്‍ കുറ്റ്യാടിയിലെ ജീവകാരുണ്യ സംഘടനയായ നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ബി.പാപ്പ് മെഷീന്‍, വാക്കര്‍, കട്ടില്‍, ഓക്‌സിജന്‍ സിലിണ്ടര്‍, വീല്‍ ചെയര്‍ ഉള്‍പ്പടെ രണ്ടര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്.

നന്മ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫൗറ ഫൗണ്ടേഷന്‍ പ്രതിനിധി പി.സി മുഹമ്മദലിയില്‍ നിന്നും കുറ്റ്യാടിയുടെ ജനകീയ ഡോക്ടര്‍ ഡോ.സച്ചിത്ത് ഏറ്റുവാങ്ങി. ചടങ്ങില്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.കെ നവാസ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

എ.സി അബ്ദുല്‍ മജീദ്, പ്രഫ.വി കുഞ്ഞബ്ദുല്ല, സി.എം നൗഫല്‍, ഹാഷിം നമ്പാട്ടില്‍, ഒ.വി ലത്തീഫ്, സി.എച്ച് ഷരീഫ്, സല്‍മാന്‍ മാസ്റ്റര്‍, സി.വി മൊയതു മാസ്റ്റര്‍, സി.കെ ഖാസിം മാസ്റ്റര്‍, എ.കെ സലാം, പി.കെ ഹമീദ്, ജമാല്‍ പാറക്കല്‍, മുസ്തഫ വാഴാട്ട്, കിണറ്റും കണ്ടി അമ്മദ്, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റര്‍, സി.കെ ഹമീദ്, വി.പി ആരിഫ്,അന്‍വര്‍ എം.ആര്‍.എഫ്, കെ യൂനുസ്, അഷ്‌റഫ് മുല്ല, ട്രസ്റ്റ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍ സ്വാഗതവും, കോ-ഓഡിനേറ്റര്‍
ജമാല്‍ കണ്ണോത്ത് നന്ദിയും പറഞ്ഞു.

summary: handed over the medical equipment