വടകര താലൂക്കിലെ റേഷന്‍ വ്യാപാരികളുടെ സപ്ലൈ ഓഫീസ് മാര്‍ച്ച് ഇന്ന്


വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടയടപ്പ് സമരം നടത്തി സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മിനി സിവില്‍ സ്‌റ്റേഷനിലെ താലൂക്ക് സ്‌പ്ലൈ ഓഫീസിന് മുന്നില്‍ രാവിലെ 11മണിക്കാണ് ധര്‍ണ.

ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ മുകുന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. രണ്ടുമാസമായി വേതനം ലഭിക്കുന്നില്ല, ഓണക്കാലത്തെ ഓണറേറിയം ഉടൻ നൽകുക, എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സൂചനാ സമരം.

സംസ്ഥാനവ്യാപകമായി റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം

Description: Ration traders supply office march today