ജൂണ്‍ മാസത്തെ റേഷന്‍ വാങ്ങിയില്ലേ? വിഷമിക്കേണ്ട, ഇന്നുകൂടി വിതരണം ചെയ്യും


തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി വിതരണം ചെയ്യും. ഇന്നും ജനങ്ങള്‍ക്ക് റേഷന്‍ വാങ്ങാം. ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

മാസവസാനം ഇ- പോസ് പ്രവര്‍ത്തനരഹിതമായതോടെ റേഷന്‍ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്.

എന്‍ഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു. 2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്.