കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ത്തു; കൈയ്യക്ഷരമികവിന് റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം


 

പേരാമ്പ്ര: കൈയ്യക്ഷരമികവിന് ദേശീയ പുരസ്‌കാരം നേടി റഷീദ് മുതുകാട്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കൊണ്ട് അക്ഷരങ്ങള്‍ നിര്‍മിക്കുന്ന കാലത്ത്, തന്റെ കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ക്കുന്ന കലാകാരനായ റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം.

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമാണ് റഷീദ് മുതുകാടിനേ തേടിയെത്തിയത്. കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശിയായ റഷീദ് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി ജീവനക്കാരനാണ്.

ആഘോഷനാളുകളില്‍ അതിമനോഹരമായി സ്വന്തം കൈപ്പടയില്‍ റഷീദ് എഴുതുന്ന ആശംസാ കാര്‍ഡുകള്‍ പ്രമുഖര്‍ അടക്കം ആയിരകണക്കിന് ആളുകള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത്.

ഇത്തരം ആശംസാ കാര്‍ഡുകളടക്കമുള്ള കൈഎഴുത്ത് മികവിനാണ് ഭാരത് സേവക് സമാജ് ഇത്തവണത്തെ റഷീദ് മുതുകാട് എന്ന കലാകാരനെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചത്.