‘കാട്ടുമൃഗങ്ങളോടും മുഴു പട്ടിണിയോടും സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ച നാട്, ഇന്ന് രാജ്യത്തിന് അഭിമാനമാകുന്ന നേട്ടങ്ങളുടെ നീണ്ട നിര’; ‘കണ്ടുപഠിക്കണം ചക്കിട്ടപ്പാറയെ’ റഷീദ്.കെ.സി എഴുതുന്നു


റഷീദ്.കെ.സി

ചക്കിട്ടപ്പാറയെ കണ്ടുപഠിക്കണം,

കുടിയേറ്റ കർഷകരുടെ മലയോര മേഖലയായ ചക്കിട്ടിപ്പാറയെ ഇന്ന് ലോകം മുഴുവൻ അറിയാം, കാട്ടുമൃഗങ്ങളോടും മുഴു പട്ടിണിയോടും സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ച നാടായിരുന്നു ചക്കിട്ടപ്പാറ.

കാലോചിതമായ മാറ്റങ്ങൾ എല്ലായിടങ്ങളിലും കാണാൻ സാധിക്കുമെങ്കിലും കാലത്തേവെല്ലുന്ന ചില നേർകാഴ്ച്ചകൾ കാണണമെങ്കിൽ ചക്കിട്ടപ്പാറ സന്ദർശിക്കണം. കുടിയേറ്റ കർഷകരുടെ ദീർഘവീക്ഷണങ്ങൾ വിദ്യാഭ്യാസ മേഖലക്ക് സമ്മാനിച്ചത് ഒരു പുതിയ പാന്ഥാവ് തന്നെയായിരുന്നു. കുളത്ത് വയൽ സ്കൂളിലെ നീന്തൽകുളം ആ ദീർഘവീക്ഷണിന്റെ കഥ പറയും.

ജീവിത സായാഹ്നങ്ങളിൽ പലരും പട്ടണത്തിലേക്ക് ചേക്കേറിയെങ്കിലും അവർ വിതച്ചിട്ട വിത്തുകൾ നൂറ് മേനി കൊയ്യാൻ പാകപ്പെടുത്തി അടുത്ത തലമുറയും മാതൃക കാട്ടിയതിന്റെ ഫലമാണ് ഈ വിളവ്. ഈ മണ്ണിൽ ഇന്ന് ഒളിമ്പ്യൻമാർ പിറക്കുന്നു, സിനിമ സംവിധായകന്മാർ, സിനിമാനടന്മാർ, സംഗീത സംവിധായകർ, മ്യൂസിഷന്മാർ, തിരക്കഥാകൃത്തുക്കൾ, മികച്ച സംഘാടകർ, ഫുട്ബോൾ താരങ്ങൾ തുടങ്ങി നൊന്തു പ്രസവിച്ച നാടിനെ വാനോളം ഉയർത്തി പിടിക്കുന്ന, ലോകം മുഴുവൻ നാടിന്റെ പേര് പടർത്തുന്ന പ്രതിഭകൾക്ക് ഈറ്റില്ലമാകുന്ന ചക്കിട്ടപ്പാറ.

എങ്ങനെയാണ് ഒരു നാടിന് ഇതൊക്കെ സാധിക്കുന്നത്ത്? ഓരോ മേഖലയിലും പ്രതിഭക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാടും ഭരണകൂടവും രാഷട്രീയ വാദികളായി തന്നെ ഒരിമിക്കുന്നു. ഭാവി തലമുറക്ക് കരുതൽ കാംക്ഷിക്കുന്നു.

എടുത്തു പറയേണ്ടത് കേരളത്തിൽ ഇന്നറിയപ്പെടുന്ന ആർജ്ജവമുള്ള ദൈര്യശാലിയായ പഞ്ചായത്ത് പ്രസിഡണ്ടിനെ കുറിച്ചാണ്. കെ സുനിൽ കാട്ടിയ ദീരോദാത്തമായ ഇടപെടൽ സാമൂഹ്യ മേഖലയിലെ പൊൻതൂവലായി പാറിപ്പറക്കുന്നു.

കായിക കലാപ്രേമികൾക്കുതകും വിധം ചക്കിട്ടപാറയുടെ ഹൃദയഭാഗത്തുള്ള മൈതാനത്തോട് കൃതജ്ഞത പറയാതെ നിർത്താൻ കഴിയില്ല. കാരണം അത്രക്ക് പ്രതിഭകളേയാണ് ആ മൈതാനവും അവിടത്തെ കായിക കലാപ്രേമികളും നാടിന് സംഭാവന ചെയ്യുന്നത്. ഇനിയും ഇനിയും ഇത് പോലെയുള്ള ഒരു പാട് പ്രതിഭകൾ ഉടലെടുക്കട്ടെ…