നാദാപുരത്ത് പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പോക്സോ കേസിൽ തമിഴ്നാട് സ്വദേശി റിമാൻഡിൽ


നാദാപു​രം: നാദാപുരത്ത് പ​തി​നാ​ലു വയസ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കിയ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ. തി​രു​വോ​ട് പാ​ലോ​ളി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​ണി​ക​ണ്ഠ​നെ​യാ​ണ് (24) നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഛർ​ദി​യെ തു​ട​ർ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​യെ വ​ള​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

 

summary: A fourteen-year-old girl was raped and made pregnant in Nadapuram; Tamil Nadu native remanded in POCSO case


Community-verified icon