ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; ചോറോട് രാമത്തുകാവ് കളിയാട്ട മഹോത്സവത്തിന്റെ അടയാളം കുറിച്ചു


ചോറോട്: രാമത്ത് പുതിയകാവ് മുച്ചിലോട്ട് കാവിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന്റെ അടയാളം കുറിക്കൽ (നിശ്ചയം) പാനൂരിലെ കുറ്റേരിക്കാവിൽ നടന്നു. മുച്ചിലോട്ട് ഭഗവതി രാമത്ത് തറവാട്ടിൽ എത്തിയത് പാനൂരിലെ കൂറ്റേരി കാവിൽനിന്നാണെന്നാണ് വിശ്വാസം. മാർച്ച് നാലുമുതൽ ഏഴുവരെ നാലുദിവസമാണ് കളിയാട്ടം.

കണ്ണൂരിലെ കോമരങ്ങളും പെരുവണ്ണാൻമാരും ഇവിടെയെത്തിയാണ് തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. നാല്പതിൽ ഒന്നുകുറവ് തെയ്യങ്ങൾ ഇവിടത്തെ പ്രത്യേകതയാണ്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജൻ ഷിബിൻ കോമരത്തിന് അടയാളം കൈമാറി.

പ്രദീപൻ പെരുവണ്ണാൻ, ഗോപാലൻ നായർ, സെക്രട്ടറി വി.ടി.കെ ബിജു, പ്രസാദ് വിലങ്ങിൽ, എം.എം ഗോപാലൻ, ടി.എൻ.കെ രാധാകൃഷ്ണൻ, മോഹനൻ, കെ.പി രാജേഷ്, സനോഷാ ബിൻ എന്നിവർ നേതൃത്വം നൽകി.

Description: Ramathu Puthiya Kavu Sri Muchilottu Bhagavathi Kshethram kaliyattam in March