റമദാൻ സമ്മാനം; കിറ്റ് വിതരണവുമായി തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വൃതാനുഷ്ഠന വീടുകളിലും റമദാൻ കിറ്റ് വിതരണം ചെയ്തു.[md1]
പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ മാസ്റ്റർ മാണിക്കോത്ത് അസൈനാർ ഹാജിക്ക് കിറ്റ് നൽകി കൊണ്ട് നിർവ്വഹിച്ചു.
അരിവിതരണത്തിന് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.കെ. അസീസ് പടന്നയിൽ, മുഹമ്മദലി പാട്ടക്കുറ്റി, മൊയ്ദീൻ പി.ടി, അബ്ദുറഹ്മാൻ മാസ്റ്റർ, വി.പി. അസൈനാർ, റസാഖ്, മുനീർ കുളങ്ങര, നൗഷാദ് മാസ്റ്റർ, കുന്നോത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.