രാജീവ് ഗാന്ധി രക്തസാക്ഷി ദിനം; ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു


ചെറുവണ്ണൂര്‍: രാജീവ് ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ മണമല്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ ഉമ്മര്‍, ആര്‍.പി ഷോഭിഷ്, പട്ടയാട്ട് അബ്ദുള്ള, എ ബാലകൃഷ്ണന്‍, എം.പി കുഞ്ഞികൃഷ്ണന്‍, കെ.പി അരവിന്ദാക്ഷന്‍, ഒ.പി കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.