രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; അനുസ്മരണ യോഗം സംഘടിപ്പിച്ച്‌ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


വടകര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സദസ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വി.കെ പ്രേമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുധീര്‍ കുമാര്‍, യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ പി.എസ് രഞ്ജിത്ത് കുമാര്‍, രതീശന്‍ ടി.കെ, മോഹനന്‍ കുരിയാടി, പ്രഭിന്‍ പാക്കയില്‍, രാഹുല്‍ ദാസ്, പുറങ്കര ശശിധരന്‍ പറമ്പത്ത്, കമറുദിന്‍ കുരിയാടി, പ്രദീശന്‍ സി.വി, എം.വേണുഗോപാലന്‍, സുരേഷ് ബാബു, പി.കെ ശ്രീലേഷ് ടി.പി, ഫൈസല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Description: Rajiv Gandhi’s Birthday; Vadakara Mandal Congress Committee organized a commemorative meeting