‘മക്കളെ കണ്ട് കൊതി തീർന്നില്ല’, ഇരു വൃക്കകളും തകരാറിലായ നടുവണ്ണൂർ സ്വദേശി രജീഷ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു, നമുക്ക് കെെകോർക്കാം…
നടുവണ്ണൂർ: കുടുംബവുമൊത്ത് സന്തോഷത്തോടെയും സമാധനത്തോടെയും ഏറെ നാൾ കഴിയണമെന്ന ആഗ്രഹം മാത്രമാണ് നടുവണ്ണൂർ സ്വദേശിയായ രജീഷിന്റെ മനസിലുള്ളൂ. അതിന് സുമനസ്സുകളുടെ കരുണ വേണം. ഇരു വൃക്കകളും തകരാറിലായ രജീഷിന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാർഗമില്ലെന്നാണ് ഡോകടർമാർ അറിയിച്ചത്. അതിന് ഭീമമായ തുക ആവശ്യമാണ്. സാധാരണക്കാരായ രജീഷിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് കണ്ടെത്തുക പ്രയാസമേറിയതാണ്.
പ്രമേഹരോഗത്തെ തുടർന്നാണ് പീടികക്കണ്ടി രജീഷിന്റെ ഇരു വൃക്കകളും തകരാറിലായത്. ഇതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഡയാലിസിസ് ചെയ്തുവരികയാണ്. സ്വർണ്ണപ്പണി ചെയ്താണ് രജീഷ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോലിക്കും പോകാൻ കഴിയുന്നില്ല. ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വീടും സ്ഥലവും ജപ്തി നേരിടുകയാണ്. തൊഴിൽരഹിതരായ ഭാര്യയും അമ്മയും കൂടാതെ 8-ാം ക്ലാസ്സിലും 10-ാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്നതാണ് രജീഷിന്റെ കുടുംബം.

വൃക്കമാറ്റിവെക്കൽ മാത്രമേ അനിവാര്യമായുള്ളൂ എന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം രജീഷിന്റെ ഭാര്യ വൃക്ക ദാനം ചെയ്യാൻ തയ്യാറാണ്. എന്നാൽ ചികിത്സയ്ക്ക് വേണ്ടി വരുന്ന ഭാരിച്ച ചെലവ് താങ്ങാൻ കുടുംബത്തിന് സാധിക്കില്ല. രജീഷിന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികൾ, രാഷ്ട്രീയക്കാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രജീഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമുക്കു കെെകോർക്കാം.
KDC Bank Naduvannur
Bank Account: 100441201020188
IFSC Code: KDCB 0000044
Gpay-9048 7737 27