കേരളത്തിൽ മഴ തുടരും; അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യുനമർദം രൂപപ്പെട്ടു.ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അതേസമയം, ഇന്ന് ഒരു ജില്ലയ്ക്കും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Description: Rain will continue in Kerala; Chance of light rain with isolated thunderstorm for five days