മഴയാത്രയ്ക്ക് പോവാന്‍ ഒരുങ്ങിയോ? വിദ്യാര്‍ത്ഥികള്‍ക്കായ് സേവിന്റെ മഴയാത്ര; ജൂലൈ 15ന് പക്രം തളത്തു നിന്നും ആരംഭിക്കും


കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് മഴയാത്ര സംഘപ്പിക്കുന്നു. ജൂലൈ 15ന് ശനിയാഴ്ച രാവിലെ 9 മണിക്കാണ് യാത്ര ഒരുക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പക്രം തളത്തു നിന്നും തുടങ്ങുന്ന യാത്ര ചൂരണി റോഡിലൂടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് അവസാനിക്കുന്ന തരത്തിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.

ഒയിസ്‌ക കുറ്റ്യാടി, ജെസിസ് നാദാപുരം, കുറ്റ്യാടി എം.ഐ.എം യു.പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന (മോസാക്ക്) എന്നിവയുമായി സഹകരിച്ചാണ് യാത്ര. യാത്രയില്‍ ആയിരം വിദ്യാര്‍ത്ഥികക്കാണ് പങ്കെടുക്കാന്‍ അവസരം. ഒരു സ്‌കൂളില്‍ നിന്നും പരമാവധി 50 വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.

യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ യാത്രയില്‍ കരുതേണ്ടതാണ്. പ്ലാസ്റ്റിക് കവറുകള്‍ പരമാവധി ഒഴിവാക്കുകയും ഭക്ഷണശേഷം ഉള്ള മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തിരിച്ച് കൊണ്ടുപോവുകയും ചെയ്യേണ്ടതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ ജൂലൈ 7നകം 95627 34732 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

കുറ്റ്യാടിയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം മുന്‍ ഡിഡിഇ ഇ.കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി.

സി.കെ രാജലക്ഷ്മി, കെ ദിനേശന്‍, നിര്‍മ്മല ജോസഫ്, എം ഷെഫീക്ക്, സി.എം അശോകന്‍, കെ.പി സുരേഷ്, ജമാല്‍ പാറക്കല്‍, ആഷോ സമം തുടങ്ങിയവര്‍ സംസാരിച്ചു. സെഡ് എ സല്‍മാന്‍ സ്വാഗതവും ഷൗക്കത്ത് അലി എരോത്ത് നന്ദിയും പറഞ്ഞു. ഇ.കെ സുരേഷ് കുമാര്‍ ചെയര്‍മാനും സെഡ് എ സല്‍മാന്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.