മഴ വരുന്നു; വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴയ്ക്ക് സാധ്യത
കോഴിക്കോട്: വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയുള്ള മഴയ്ക്കാണ് സാധ്യത.
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പീരമേട് അടൂർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടി ശക്തമായ മഴ സാധ്യത. കറുകച്ചാൽ, തിരുവല്ല, ഏറ്റുമാനൂർ, കോട്ടയം, പത്തനംതിട്ട, അടൂർ, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ വളാഞ്ചേരി, മലപ്പുറം, മഞ്ചേരി, കോഴിക്കോട് താമരശ്ശേരി, മുക്കം, കണ്ണൂർ ജില്ലയിലെ പാനൂർ, പാണത്തൂർ, അടൂർ, തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് മഴ സാധ്യത.
