നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കണം; ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു


ഒഞ്ചിയം: നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവെയുടെ അവഗണനയ്ക്കെതിരെ ബഹുജന സത്യാഗ്രഹം സംഘടിപ്പിച്ചു. നാദാപുരം റെയിൽവെ സ്റ്റേഷൻ അവഗണനക്കെതിരെ രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ പരിസരത്ത് ബഹുജന സത്യഗ്രഹം സംഘടിപ്പിച്ചത്. കെ.കെ.രമ എം.എൽ.എ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.

നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനോടുള്ള റെയിൽവ അവഗണന അവസാനിപ്പിക്കണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഹാൾട്ട് സ്റ്റേഷനുകളിൽ ഏറ്റവും മുന്നിലുള്ള സ്റ്റേഷനാണിത്. കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും പുരാതന പ്രാധാന്യമുള്ള നാദാപുരം റോഡ് റെയിൽവെ സ്റ്റേഷൻ്റെ പ്രൗഢി വീണ്ടെടുക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രസിഡൻ്റ് രമേശൻ പാലേരി, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റയീസ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. സത്യൻ മാസ്റ്റർ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വള്ളിൽ, പി.എം. രമ്യ, ജൗഹർ വെള്ളികുളങ്ങര, ഷജ്ന കൊടക്കാട്ട്, ആക്ഷൻ കമ്മിറ്റി കൺവീനർ ശശി പറമ്പത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.ഗോപാലൻ, ബാബു ഒഞ്ചിയം, റൂബി രാഘവൻ, ടി.കെ.സിബി, മജീദ് ഹാജി, പ്രദീപ് കുമാർ പുത്തലത്ത്, സി.കെ. കരീം എന്നിവർ പ്രസംഗിച്ചു.

11 മണി മുതൽ 2 മണി വരെ നടന്ന സെഷൻ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ഉൽഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ യു.എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ നടന്ന സെഷൻ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശശികല ദിനേശ് അധ്യക്ഷത വഹിച്ചു.

വൈകീട്ട് 5 മണിക്ക് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. എം. സത്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സുനിൽ മടപ്പള്ളി, കൺവീനർ ശശി പറമ്പത്ത്, ഭാരവാഹികളായ പാലേരി മോഹനൻ, എം.പി. ദേവദാസൻ, ചോറോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു.ടി, റീന. പി.പി, സബിത.കെ, മനീഷ്.ടി.പി, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുധീർ മഠത്തിൽ, ശാരദ വത്സൻ, അംഗങ്ങളായ രഞ്ജിത്ത്.എം.വി, ശൈലജ കൊയിലോത്ത്, കാരക്കാട് ജുമാ മസ്ജിദ് കത്തീബ് ശുഹൈബ് മാഹ്‌രി, വേണു പൂന്തോട്ടത്തിൽ, ശശി വള്ളിക്കാട്, കൊയിറ്റോടി ഗംഗാധര കുറുപ്പ്, സി.പി. സോമൻ, അനിൽ കക്കാട്ട്, അഡ്വ. ബൈജു രാഘവൻ, സി.കെ. വിശ്വനാഥൻ, എന്നിവർ സംസാരിച്ചു. സത്യഗ്രഹ സമരത്തിൽ ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലെ 15 വാർഡുകളിൽ നിന്നായി 1500 ലേറെ പേർ പങ്കെടുത്തു.

Summary: Railways should stop neglecting Nadapuram Road railway station; A mass satyagraha strike was organized