‘പാലക്കാട് 5600 – 9100 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും’; നാളെ ആരോടൊപ്പം? വീണ്ടും തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് വടകര സ്വദേശി റാഷിദ്
വടകര: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 – 9100 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രവചനം. വടകര സ്വദേശിയായ റാഷിദ് സി.പിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഇതിനോടകം നടന്ന പല തെരഞ്ഞെടുപ്പുകളിലും റാഷിദ് പ്രവചനം നടത്തിയിരുന്നു. അവയില്‍ പലതും കൃത്യമാകുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍മീഡിയ പേജിലൂടെയാണ് റാഷിദ് ഫലങ്ങള്‍ പ്രവചിക്കുന്നത്. പാലക്കാട് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താവുമെന്നാണ് റാഷിദ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല ചേലക്കരയില്‍ 1850 – 4400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കുമെന്നും റാഷിദ് പറയുന്നു.
റാഷിദിന്റെ പ്രവചനം ഇപ്രകാരം
പാലക്കാട്
യു ഡി എഫ് 36.5% – 39.5%
ബി ജെ പി 33.5% – 37%
എൽ ഡി എഫ് 21.5% – 24 %
രാഹുൽ മാങ്കൂട്ടത്തിൽ 5600 – 9100 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.
ചേലക്കര
യു ഡി എഫ് 41 % – 44.5%
എൽ ഡി എഫ് 40.5 % – 43 %
ബി ജെ പി 12.5 % – 16%
ഡി എം കെ 1.5 % – 3 %
1850 – 4400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കും. പാർട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയിൽ പ്രകടാമാവും.
വയനാട്
യു ഡി എഫ് 60.5 % – 63.5%
എൽ ഡി എഫ് 23.5% – 27%
ബി ജെ പി 8.5 % – 11.5 %
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 342000 – 380000 വോട്ടിന് വിജയിക്കും.
Description: Rahul will win Palakkad with a majority of 600 – 9100 votes’; With whom tomorrow?; Rashid