‘വർഗ്ഗീയത ഒരിടത്തും മനുഷ്യൻ്റെ സന്തോഷത്തിനും സ്നേഹത്തിനും വഴിയൊഴിക്കിയിട്ടില്ല’; ആയഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ച് സി.പി.എം


ആയഞ്ചേരി: വടകരയിൽ വെച്ചുനടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ മതം, വർഗ്ഗീയത, ഭരണകൂടം എന്ന വിഷയത്തിൽ സെമിനാർ സെമിനാർ സംഘടിപ്പിച്ചു. കെ.ജെ.ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വർഗ്ഗീയത മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കലഹിപ്പിക്കുന്നതിനും മാത്രമെ ഉപകരിച്ചിട്ടുള്ളു എന്നും, ഒരിടത്തും മനുഷ്യൻ്റെ സന്തോഷത്തിനും സ്വൈരജീവിതത്തിനും സഹായകമായിട്ടില്ലെന്നും ഷൈൻ ടീച്ചർ പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കുന്നത് രാഷ്ട്ര പുരോഗതിക്ക് ഗുണകരമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വടകരയിൽ വെച്ച് ജനുവരി 29, 30, 31 തീയ്യതികളിലാണ് സി.പി.എം ജില്ലാ സമ്മേളനം നടക്കുന്നത്. ആർ.ബലറാം, കെ.വി.ജയരാജൻ എന്നിവർ സംസാരിച്ചു. അനിൽ ആയഞ്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Summary: ‘Racism has never stood in the way of human happiness and love’; CPM organized a seminar in Ayanchery