തുറയൂരില്‍ ലൈസന്‍സ് എടുക്കാതെ പട്ടിയെ വളര്‍ത്തിയാല്‍ പിഴയീടാക്കുമെന്ന് പഞ്ചായത്ത്; വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ വാക്‌സിനെടുക്കാന്‍ നാളെ മുതല്‍ അവസരം
തുറയൂര്‍: പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് തുറയൂര്‍ പഞ്ചായത്തിന്റെ നിര്‍ദേശം. ഇതിനായി സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ പതിനേഴ് വരെ പാലച്ചുവട് മൃഗാശുപത്രിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഒരു മണിവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാം.
മുന്‍പ് വാക്‌സിന്‍ എടുത്ത് കാലാവധി കഴിഞ്ഞഥും ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതുമായ മുഴുവന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. സെപ്റ്റംബര്‍ 25നുള്ള പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തുപട്ടികള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് എടുക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സ് എടുക്കാത്തവരില്‍ നിന്നും ദിവസം 50രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.