ലഹരിക്കെതിരെ നാടെങ്ങും ജനകീയ പോരാട്ടം; ചോറോട് കുരിക്കിലാട്‌ ജനകീയ ക്യാമ്പയിൻ


ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ (കുരിക്കിലാട്‌) ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക വി.കെ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ ജയരാജ് വിശദീകരണം നടത്തി. ചടങ്ങിൽ വികസന സമിതി കൺവീനർ എം.കെ അച്യുതൻ സ്വാഗതം പറഞ്ഞു. വി.ടി.കെ സുരേഷ് നന്ദി പറഞ്ഞു.

Description:campaign against drug addiction in Chorode Kurikilad