ഉത്സവത്തിനായി നാടൊരുങ്ങി; പുതുപ്പണം എടക്കണ്ടിയിൽ പരദേവതാ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും


പുതുപ്പണം: എടക്കണ്ടിയിൽ പരദേവതാക്ഷേത്രത്തിൽ തിറയുത്സവത്തിന് നാളെ കൊടിയേറും. അഞ്ച്, ആറ്, ഏഴ് തീയതികളിലായാണ് ഉത്സവം. അഞ്ചിന് കാലത്ത് ഒൻപതിനും 9.30നും മധ്യേ കൊടിയേറ്റം. തുടര്‍ന്ന്‌ 12 മണിമുതൽ അന്നദാനം ഉണ്ടാവും. രാത്രി ഏഴ് മണിക്ക് വെള്ളാട്ടം ആരംഭിക്കും.

ആറിന് ഉച്ചയ്ക്ക് രണ്ടിന് ഇളനീർവരവ്, മഞ്ഞപ്പൊടിവരവ്, 4.30ന് തണ്ടാൻവരവ്, ഏഴിന് പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ വെള്ളാട്ടം, 10.30ന് പൂക്കലശംവരവ്, 12മണിക്ക്‌ പരദേവത തിറ എന്നിവയുണ്ടാകും.

ഏഴിന് പുലർച്ചെ ഒരുമണിക്ക് ഭഗവതി വെള്ളാട്ടം, ഗുരുതി തർപ്പണം, നാല് മണിക്ക്‌ ഗുളികൻ തിറ, ആറുമണിക്ക് കുട്ടിച്ചാത്തൻ തിറ, 6.30ന് ഭഗവതിത്തിറ.