ഇനി യാത്ര തുടങ്ങാം, പാതയൊരുങ്ങി; പുത്തരിപ്പാറ -കുറത്തിപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പുത്തരിപ്പാറ -കുറത്തിപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

പഞ്ചായത്തഗം ലൈസ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷാജു പാലമറ്റം,രതീഷ് പി. എസ്, അജിത്ത് കെ.എ. എന്നിവർ സംസാരിച്ചു.