ഇനി യാത്ര പുത്തൻ പാലത്തിലൂടെ; നൊച്ചാടെ പുറ്റാട് കനാൽ പാലം നാടിന് സമർപ്പിച്ചു


നൊച്ചാട്: നിർമാണം പൂർത്തിയാക്കിയ പുറ്റാട് കനാൽ പാലം ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എംഎൽഎ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ അനുവദിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി കെവെെഐപി അസിസ്റ്റന്റ് എഞ്ചിനീയർ കെ.ടി. സുബിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഡ് മെമ്പർ ടി.വി. ഷിനി, അബ്ദുൾ ശങ്കർ, എം.കെ. ദിനേശൻ, പൂതേരി ദാമോദരൻ നായർ, ആർ. മജീദ്, കെ.കെ. വിജയൻ, പി. ദേവദാസൻ, ആർ. മഹമൂദ്, എം.കെ. കുമാരൻ, വി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് സ്വാഗതവും വാർഡ് കൺവീനർ കെ.കെ. മൂസ്സ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.