പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകളിൽ നാട്; ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന


ചെമ്മരത്തൂർ: പ്രമുഖ നാടക പ്രവർത്തകൻ പപ്പൻ ചെമ്മരത്തൂരിന്റെ ഓർമ്മകൾ പുതുക്കി നാട്. മികച്ച നാടക സംവിധായകനുള്ള 1996 ലെ സംസ്ഥാനതല അവർഡ് ജേതാവാണ് പപ്പൻ ചെമ്മരത്തുർ. അഞ്ചാം ചരമവാർഷിക ദിനത്തിൽ ചെമ്മരത്തൂർ എൽപി സ്ക്കൂളിലെ പപ്പൻ സ്മാരക സ്റ്റേജിൽ പുഷ്പാർച്ചന നടത്തി. പ്രശസ്ത നടക സംവിധായകൻ പ്രമോദ് വേദ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നാടക രചയിതാവ് രാജൻ പി ചെമ്മരത്തുരിനെ ചടങ്ങിൽ ആദരിച്ചു. മഞ്ചുനാഥ് മാനസ അദ്യക്ഷത വഹിച്ചു. ശ്രീധൻ മാസ്റ്റർ, പി.കെ.പാലയാട് ബാബു, ചന്ദ്രൻ പുതുക്കുടി, സുധീർ ബാബു പിഎം, ചാത്തു എം.പി, റിയ പർവീൺ, ജിതിൻ പി. ശിവപുരം. എന്നിവർ സംസാരിച്ചു.