പുറമേരി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടപ്പ് ചൂടിൽ; പ്രചാരണം ശക്തമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി


പുറമേരി: പുറമേരി പഞ്ചായത്ത് 14ാം വാർഡ് ഉപതെരഞ്ഞെടപ്പ് ചൂടിലമർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണം ശക്തമാക്കി. അഡ്വ വിവേക് കൊടുങ്ങാംപുറത്തിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി.

അഡ്വ വിവേകിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവൻഷൻ സംഘടിപ്പിച്ചു. കുനിങ്ങാട് കനാൽ പരിസരത്ത് നടന്ന കൺവെൻഷൻ സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ ടി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻ ദാസ്, വി പി കുഞ്ഞികൃഷ്ണൻ, അഭിജിത്ത് കോറോത്ത് ,കെ പി വനജ ,സ്ഥാനാർത്ഥി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. ടി സുധീഷ് (സെക്രട്ടറി), സജീന്ദ്രൻ (പ്രസിഡൻ്റ്), എം വി അശ്വിൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.