പുറവൂര്‍ മേഖല മുസ്‌ലിംലീഗ്; ഏകദിനപഠനക്യാമ്പിനും കുടുംബസംഗമത്തിനും സമാപനമായി


കടിയങ്ങാട്: പുറവൂര്‍ മേഖല മുസ്‌ലിംലീഗ് ഏകദിനപഠനക്യാമ്പിന്റെയും കുടുംബസംഗമത്തിന്റെയും സമാപനസമ്മേളനം മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

മുസ്ലിങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ പറ്റുന്ന ഏകപാര്‍ട്ടി സി.പി.ഐ.എം ആണെന്നുള്ള സംസ്ഥാനകമ്മിറ്റി അംഗവും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ പ്രസ്താവന ഇന്നേവരെ സി.പി.എം സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധതതെളിയിക്കുന്നതണെന്ന് അസീസ് പറഞ്ഞു.

കൊടുമയില്‍ഇബ്രാഹിം അധ്യക്ഷതവഹിച്ചു. അസ്‌കര്‍ഫറോക്ക് മുഖ്യപ്രഭാഷണംനടത്തി. ആര്‍.കെ മുനീര്‍, മൂസ്സകോത്തമ്പ്ര, അസീസ്‌നരിക്കിലക്കണ്ടി, പാലയാട്ട് ബഷീര്‍, ശിഹാബ് കന്നാട്ടി, കെ.എം ഇസ്മായില്‍, ഇസ്മായില്‍മാസ്റ്റര്‍, എ.പി കുഞ്ഞിപോക്കര്‍, എടക്കോട്ട് അബൂബക്കര്‍ ഹാജി, കോത്തമ്പ്ര സൂപ്പി ഹാജി, മേടക്കോട്ട് അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ഡോ.എം.ഇ മുഹമ്മദ് ഇസ്മായില്‍ സ്വാഗതവും കെ.കെ കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.

summary: puravoor region muslim league one day study camp and family meeting concluded