പുരപ്പുറ സൗരോർജ്ജം; വടകര താലൂക്കിലെ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സിലെത്തി
വടകര: വടകര താലൂക്കിൽ 2021 ജൂൺ മാസം മുതൽ 19.03.2025 വരെ കെ . എസ്. ഇ. ബി. എല്. മുഖേനയുള്ള പുരപ്പുറ സൗരോർജ്ജ ഉത്പാദനം 25.55 മില്യൺ യൂണിറ്റ്സായി. പുരപ്പുറ സൌരോർജ ഉത്പാദനം സബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉന്നയിച്ച ചോദ്യത്തിന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ആണ് മറുപടി നൽകിയത്.
പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി , പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുവാൻ സബ്സിഡി നൽകുന്നുണ്ട്. 1 kW സിസ്റ്റത്തിന് 30,000/- രൂപയും , 2 kW സിസ്റ്റങ്ങൾക്ക് 60,000/- രൂപയും , 3 kW അല്ലെ ങ്കിൽ ഉയർന്ന സിസ്റ്റങ്ങൾക്ക് 78,000/- രൂപയുമാണ് സബ്സിഡിയായി നൽകി വരുന്നത്. കൂടാതെ
ജനങ്ങൾക്കിടയിൽ സൗരോർജ്ജ വൈദ്യുതിയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രചാരണ പരിപാടികൾ, എക്സിബിഷനുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്.

പുരപ്പുറ സോളാർ പദ്ധതി വ്യാപിപ്പിക്കുവാനായി 19.03.2025 വരെ സംസ്ഥാനത്തു 1,062 ഡെവലപ്പർമാരെ ചുമതലപ്പെടുത്തിയി ട്ടുണ്ട്. കൂടാതെ ബാങ്കുകളിൽ നിന്നും ഈടില്ലാതെ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുവാനായി വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു. പദ്ധതി നടത്തിപ്പിൽ ഉൾപെട്ടിട്ടുള്ള സെക്ഷൻ ഓഫീസ്, അസിസ്റ്റന്റ് എൻജിനീയർമാരുടെയും ,ഡെവലപ്പർമാരുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി
നാഷണൽ പവർ ട്രെയിനിംഗ്
ഇൻസ്റിറ്റ്യൂട്ടുമായി ചേർന്ന് പരിശീലനം നൽകിവരുന്നു. കൂടാതെ ഇപ്പോൾ കൺസ്യൂമേഴ്സിന്
രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി കൊണ്ടു കേന്ദ്ര നവപുനരുപയോഗ ഊര്ജ്ജ മന്ത്രാ ലയം (MNRE) രജിസ്ട്രേഷൻ പോർട്ടൽ 2.0 അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമ സഭയിൽ അറിയിച്ചു.