ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത്
പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ലഹരി വിരുദ്ധ ശൃംഖലയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പങ്കെടുത്ത മുഴുവൻ ആളുകളും പുറമേരി ഗ്രൗണ്ടിൽ വലയം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സീന ടി.പി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ വിജിഷ കെ.എം, ഗീത എം.എം, വ്യാപാരി പ്രതിനിധികളായ പ്രദീപൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ അച്യുതൻ, എൻ.കെ രാജഗോപാൽ എന്നിവർ സംസാരിച്ചു.
Summary: Purameri Grama Panchayat organizes anti -drug network and awareness class