സംരംഭകര്‍ക്ക് അറിവുകള്‍ പകര്‍ന്ന് പുറമേരി ഗ്രാമപഞ്ചായത്തിന്റെ സംരംഭക സഭ


പുറമേരി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പുറമേരി ഗ്രാമപഞ്ചായത്ത്‌ സംരംഭക സഭ. വ്യവസായ വാണിജ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഇന്ന് വൈകീട്ട് 3മണിക്ക്‌ ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സഭ പ്രസിഡന്റ്‌ അഡ്വ.വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ.എം അധ്യക്ഷത വഹിച്ചു.

വ്യവസായ ഓഫീസർ ഷാജി പദ്ധതികൾ വിശദീകരിച്ചു. വിവിധ സംരംഭങ്ങൾക്ക് സബ്സിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതി വിശദീകരണത്തിൽ വ്യക്തമായി വിവരിച്ചു. തുടര്‍ന്ന്‌ പങ്കെടുത്തവരുടെ സംശങ്ങൾക്ക് മറുപടി നൽകി. വ്യവസായ വകുപ്പ് ഇന്റേൺ ഉനൈസ് സ്വാഗതം പറഞ്ഞു.

സംരംഭക ആവാസ വ്യവസ്ഥ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് സഭകൾ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംഘടിപ്പിക്കുന്ന സഭകളിലൂടെയും പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയോടനുബന്ധിച്ചാണ് സംരംഭക സഭകൾ സംഘടിപ്പിക്കുന്നത്.

Description: Purameri Gram Panchayat Entrepreneurship Sabha