പുറമേരി ഗ്രാമപഞ്ചായത്ത്‌ തല അങ്കണവാടി കലോത്സവം; ശലഭങ്ങളായി പാറിപ്പറന്ന് കുരുന്നുകൾ


പുറമേരി: ഗ്രാമ പഞ്ചായത്ത്‌ തല അങ്കണവാടി കലോത്സവം ശലഭോൽത്സവം ശ്രദ്ധേയമായി. അരൂർ യൂ പി സ്കൂളിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

മിമിക്രി കലാകാരൻ സുനിൽ കോട്ടെമ്പ്രം, അനു പാട്യംസ് എന്നിവർ വിശിഷ്ടാതിഥികൾ ആയി. ക്ഷേമ കാര്യം ചെയർപേഴ്സൺ ബീന കല്ലിൽ സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ്‌ സീന ടി പി,മെമ്പർമാരായബാബു കെ കെ,രവി കൂടത്താം കണ്ടി, വി ടി ഗംഗാധരൻ, പി ശ്രീലത എന്നിവർ സംസാരിച്ചു. 31 അംഗൻവാടികളിൽ നിന്നായി കുരുന്നുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.