സന്നദ്ധരായി മുന്നോട്ട് വന്നത് അഞ്ഞൂറോളം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ‘ഹൃദ്യം’ രക്തദാന ക്യാമ്പ്‌


നാദാപുരം: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഹൃദ്യം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റും എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എം.പി യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വളന്റിയേഴ്‌സും വിദ്യാർത്ഥികളും ഉൾപ്പെടെ 66 വിദ്യാർത്ഥികള്‍ രക്തം ദാനം ചെയ്തു. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് രക്തദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ ചെയ്തത്. നിലവിൽ എം.വി.ആർ ക്യാൻസർ സെന്ററിന്റെ ആവശ്യമായ സ്റ്റോക്ക് കൂടി കണക്കിലെടുത്താണ് ഇന്ന് 66 പേരുടെ രക്തമെടുത്തത്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് പിന്നീടൊരു ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.

എം.വി.ആർ ക്യാൻസർ സെന്റർ സീനിയർ കൺസൽട്ടന്റ് ഡോ.നിട്ടിൻ ഹെൻറി എന്നിവരുടെ നേതൃത്തത്തിലുള്ള 11 അംഗങ്ങളാണ് ക്യാമ്പിന് ക്യാമ്പിന് നേതൃത്വം നല്‍കിയത്‌. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി ചടങ്ങിന് സ്വാഗതം പറഞ്ഞു. അധ്യാപകരായ മന്മദൻ, അശ്വിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Description: Puliyavu National College NSS unit organized blood donation camp