ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടായ്മ


ചോറോട് ഈസ്റ്റ്: വയനാട് ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടായ്മ. കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്നും സ്വരൂപിച്ച 82,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി (CMDRF)യിലേക്ക് കൈമാറി.

പുലരി രക്ഷാധികാരിയും ലോക കേരളസഭാ അംഗവുമായ എം.കെ ബാബു കുടുംബാംഗങ്ങൾക്ക് വേണ്ടി വടകര തഹസിൽദാർ സുഭാഷ്ചന്ദ്രബോസിന്‌ തുക കൈമാറി. എ.ജി പത്മകുമാർ (ആക്ടിങ്ങ് സെക്രട്ടറി), മോഹൻ കുമാർ പി.കെ (പ്രസിഡൻറ്), പുലരി ഭരണസമിതി അംഗങ്ങളായ ടി.എം ഭാർഗവൻ, കെ.എം നാരായണൻ, രാമകൃഷ്ണൻ വന്ദനം, ലക്ഷമണൻ ജി.കെ എന്നിവര്‍ പങ്കെടുത്തു.