ലഹരിക്കെതിരെ; ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച് പുതുപ്പണം കോട്ടക്കടവ് ജനകീയ ജാഗ്രതാ സമിതി
വടകര: പുതുപ്പണം കോട്ടക്കടവ് ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം എന്ന പേരിൽ ലഹരി വിപത്തിനെതിരെ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് സോമൻ കടലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വി.കെ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് തിക്കോടി ടി. റജീന, കെ എം വിനു , കെ.വി പവിത്രൻ മാസ്റ്റർ , ഹരീഷ് എ.പി എന്നിവർ സംസാരിച്ചു.
