ഉയരുന്നത്‌ 4.82 കോടി രൂപ ചെലവിൽ മൂന്നു നില കെട്ടിടം; പുതുപ്പണം പ്രീമെട്രിക് ഹോസ്റ്റൽ തറക്കല്ലിടൽ 20ന്


വടകര: പുതുപ്പണത്തെ പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടത്തിന്‌ 20ന് തറക്കല്ലിടും. വൈകുന്നേരം നാലുമണിക്ക് മന്ത്രി ഒ.ആർ.കേളു ചടങ്ങ് നിർവഹിക്കും. സ്വാഗതസംഘ രൂപവത്കരണ യോഗം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തറക്കല്ലിടൽ പൂർത്തിയായ ഉടൻ തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഒരു വർഷത്തിനിടയിൽ പുതിയ പ്രീമെട്രിക് ഹോസ്റ്റൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും എം.എൽ.എ. പറഞ്ഞു. സബ് കളക്ടർ ആയുഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ പി.കെ സിന്ധു അധ്യക്ഷത വഹിച്ചു.

കെ.പി സജീവ് കുമാർ, സിന്ധു പ്രേമൻ, എം.പ്രീതി, ബാജേഷ്, ഹരിദാസൻ, സി.പി ചന്ദ്രൻ, ഇ.കെ വത്സരാജ്, സുധീഷ്, എ.കെ പ്രദീപ് എന്നിവർ സംസാരിച്ചു. 4.82 കോടി രൂപ ചെലവിൽ മൂന്നു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഭാരവാഹികൾ: കെ.പി ബിന്ദു (ചെയർമാന്‍), ശ്രീജ കുമാരി (കൺവീനര്‍).

Description: Pudhupanam Premetric Hostel foundation stone laying on 20th