മികച്ച പരിസ്ഥിതി സംരക്ഷനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് മണലില്‍ മോഹനന്‌ പുതുപ്പണം പൗരാവലിയുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആദരം


വടകര: പ്രശസ്ത ശാസ്ത്ര പരിസ്ഥിതി പ്രവര്‍ത്തകനും ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവുമായ മണലില്‍ മോഹനന്‌ പുതുപ്പണം പൗരാവലിയുടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആദരം. പുതുപ്പണം ചീനം വീട് യുപി സ്‌ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജില്ലാ പ്രസിഡന്റ് അശോകന്‍ ഇളവനി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബി.ബാജേഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഫലവൃക്ഷ തൈകള്‍ കൈമാറി. തുടര്‍ന്ന് ചീനംവീട് യുപി സ്‌ക്കൂള്‍ കോമ്പൗണ്ടില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം വൃക്ഷതൈകളും വിതരണം ചെയ്തു.

പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ സി.കെ കരീം, സഫീര്‍ കാന്തിലാട്ട്, കെ.കുഞ്ഞിക്കണ്ണന്‍, എം.പി അബ്ദുള്‍ കരീം, സി.പി ചന്ദ്രന്‍, സജിത മണലില്‍, പി.പി സുനില്‍കുമാര്‍, വിനീത കെ.വി, രാജന്‍ പി, ടി.ടി വത്സന്‍, റീന വി.കെ, ഹരിദാസന്‍, പ്രസാദ് ടി.ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മണലില്‍ മോഹനന്‍ മറുപടി പ്രസംഗം നടത്തി.